സ്‌കൂളുകളിൽ വായനാശീലം വളർത്താൻ പുത്തൻ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രി; ലൈബ്രറിയിൽ കയറി പുസ്തകം വായിച്ചാൽ 10 ഗ്രേസ് മാർക്ക്

FEBRUARY 22, 2026, 7:19 AM

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ കുറഞ്ഞുവരുന്ന വായനാശീലം തിരിച്ചുപിടിക്കുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം സർക്കാർ സജീവമായി പരിഗണിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 

പത്രം വായനയും പുസ്തക വായനയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുട്ടികളുടെ അക്കാദമിക് നിലവാരവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.സ്കൂൾ ലൈബ്രറികളിലെ പുസ്തകങ്ങൾ കുട്ടികൾ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് 10 മാർക്ക് വരെ നൽകിക്കൊണ്ട് അവരെ വായനയിലേക്ക് ആകർഷിക്കാൻ ആലോചിക്കുന്നത്. 

അതേസമയം, അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രി വൃക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam