തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ കെ രാധാകൃഷ്ണൻ എംപിക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ഏപ്രിൽ എട്ടിന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
അതേസമയം മുമ്പ് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും എംപി ഹാജരായിരുന്നില്ല. പാർലമെന്റ് ചേരുന്നതും പാർട്ടി കോൺഗ്രസ് നടക്കുന്നതും പരിഗണിച്ച് ഇ ഡി സാവകാശം അനുവദിക്കുകയായിരുന്നു. കെ രാധാകൃഷ്ണന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമർപ്പിക്കുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
എന്നാൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം കെ രാധാകൃഷ്ണൻ എംപി ഹാജരാക്കിയിരുന്നു. ഇഡിയുടെ ആവശ്യപ്രകാരം കെ രാധാകൃഷ്ണൻ്റെ സ്വത്ത് വിവരങ്ങളും അക്കൗണ്ട് വിവരങ്ങളുമാണ് കൈമാറിയത്. കരുവന്നൂർ ബാങ്കിൽ ക്രമക്കേട് നടക്കുന്ന സമയത്ത് സിപിഐഎം ജില്ലാ സെക്രട്ടറി ആയിരുന്നു കെ രാധാകൃഷ്ണൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്