ആലപ്പുഴ: ഔദ്യോഗിക വാഹനം മദ്യപിച്ച് അപകടകരമായി ഓടിച്ച സംഭവത്തില്‍ അറസ്റ്റിലായ ഡിവൈഎസ്പിക്കെതിരെ വകുപ്പ്തല അന്വേഷണം ഉണ്ടാകും.
ഇന്നലെ രാത്രിയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിൻ്റെ പേരിൽ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ ഔദ്യോഗിക ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചതെന്നാണ് ഡിവൈഎസ്പിയുടെ മൊഴി. ഇന്നലെ രാത്രി ചന്തിരൂരില്‍ വെച്ചാണ് അരൂര്‍ പൊലീസ് ഡിവൈഎസ്പിയെ കസ്റ്റഡിയില്‍ എടുത്തത്.
മദ്യപിച്ച് അപകടകരമായി വണ്ടിയോടിച്ചത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്