ചര്‍ച്ച് ബില്‍ അംഗീകരിക്കരുത്; സഭയുടെ അസ്ഥിവാരം തകർക്കാൻ അനുവദിക്കില്ലെന്ന് കാതോലിക്കാ ബാവ

FEBRUARY 25, 2024, 7:28 PM

കോട്ടയം: ചർച്ച് ബില്ലിനെതിരെ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിദേവൻ കാതോലിക്ക ബാവ. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് കാതോലിക്ക ബാവ ആവശ്യപ്പെട്ടു. 

ചർച്ച് ബിൽ വരുന്നു എന്ന് കേൾക്കുന്നു. കേരള സർക്കാർ നിയമം കൊണ്ടുവന്നാൽ അത് അംഗീകരിക്കരുത്. ചർച്ച് ബിൽ കൊണ്ടുവന്ന് സഭയുടെ തനിമ തകർക്കാമെന്ന് കരുതുന്നവ‍ർ മൂഢ സ്വർഗത്തിലാണ്.

വോട്ടക്കാരൻ്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്. എല്ലാ സമാധാന ചർച്ചയ്ക്കും സഭ തയ്യാറാണ്. സഭയുടെ അസ്ഥിവാരം തകർക്കാൻ അനുവദിക്കില്ല.

vachakam
vachakam
vachakam

മന്ത്രിമാരായ വി എൻ വാസവൻ, വീണ ജോർജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബാവയുടെ പരാമർശം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam