തിരുവനന്തപുരം: ദേശാഭിമാനിയിലെ 'കള്ളന്‍ വിജയന്‍' ഫീച്ചര്‍ വിവാദത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ മലക്കം മറിഞ്ഞ് റെസിഡന്റ് എഡിറ്റര്‍ എം സ്വരാജ്.
ദേശാഭിമാനി വാരാന്തപ്പതിപ്പ് ഞായറാഴ്ച പുറത്തിറങ്ങാതിരുന്നത് 'കള്ളന്‍ വിജയന്‍' ഫീച്ചര്‍ കാരണമാണെന്ന് എം സ്വരാജ് യോഗത്തില്‍ വ്യക്തമാക്കി.
ഒന്നാം പേജില്‍ വിഎസ് അച്യുതാനന്ദന്റെ ലേഖനവും അവസാനപേജില്‍ കള്ളന്‍ വിജയന്‍ എന്ന തലക്കെട്ടില്‍ ലേഖനവും വരുന്നത് അനാവശ്യചര്‍ച്ചകള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലേഖനം പിന്‍വലിക്കാന്‍ തയ്യാറാകാതെ വന്നതോടെ ചുമതലയില്‍ നിന്നും ആര്‍ അജയനെ മാറ്റിയെന്നും സ്വരാജ് യോഗത്തില്‍ അറിയിച്ചു. തുടര്‍ന്ന് ഉചിതമായ ഇടപെടലാണ് മാനേജ്‌മെന്റ് നടത്തിയതെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
