പ്രധാനമന്ത്രിക്ക് ഫേസ്ബുക്കില്‍ വധഭീഷണി: മലപ്പുറം സ്വദേശിക്കെതിരെ കേസ്, കമന്റിട്ടവരും പൊലീസ് നിരീക്ഷണത്തില്‍

JULY 12, 2026, 8:04 PM

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിക്കെതിരെയാണ് മലപ്പുറം സൈബര്‍ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിക്ക് നേരെയുള്ള പരസ്യമായ വധഭീഷണി.

സൈബര്‍ പൊലീസിന്റെ പതിവ് നിരീക്ഷണത്തിനിടയിലാണ് പ്രകോപനപരമായ ഈ പോസ്റ്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് അടിയന്തര ഇടപെടല്‍ നടത്തുകയും ഫേസ്ബുക്കിന്റെ സഹായത്തോടെ പോസ്റ്റ് പൂര്‍ണ്ണമായും നീക്കം ചെയ്യിക്കുകയുമായിരുന്നു. സംഭവത്തില്‍ വ്യക്തിഗത അന്വേഷണത്തിനൊപ്പം പോസ്റ്റിന്റെ ഉറവിടവും ലക്ഷ്യവും സൈബര്‍ വിഭാഗം പരിശോധിച്ച് വരികയാണ്.

ഈ പോസ്റ്റിന് താഴെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കെതിരെയും നിയമനടപടി കടുപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. കമന്റ് ചെയ്ത അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്നും, വിഷയം ഗുരുതരമായി കണ്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam