2 വയസുകാരി ഐഷ ഫാത്തിമയുടെ മരണം: ആശുപത്രിയുടെ വാദങ്ങൾ തള്ളി പിതാവ്

FEBRUARY 22, 2026, 11:32 PM

തിരുവനന്തപുരം: രണ്ടര വയസുകാരിയായ ഐഷ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയുടെയും ഡോക്ടറുടെയും വിശദീകരണങ്ങൾ തള്ളി കുട്ടിയുടെ പിതാവ് സിദ്ദിഖ് രംഗത്ത്. ഡോക്ടർ പിന്നീട് പറഞ്ഞതുപോലെ കുഞ്ഞിനെ ഒന്നും കടിച്ചിട്ടില്ലെന്നും, ആശുപത്രിയിൽ ചികിത്സയ്ക്കിടെ അത്തരത്തിലുള്ള കാര്യം ആരും അറിയിച്ചില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.

ആശുപത്രിയിൽ രണ്ട് തവണ കുത്തിവെപ്പ് നൽകിയതിന് പിന്നാലെയാണ് കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ആരോഗ്യനില വഷളാകുകയായിരുന്നു എന്നും പിതാവ് ആരോപിക്കുന്നു. വീട്ടിൽ നിന്ന് നടക്കെത്തിയ കുഞ്ഞിനെയാണ് അബോധാവസ്ഥയിൽ കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നതും സിദ്ദിഖ് നിഷേധിച്ചു.

തിരുവനന്തപുരം ചക്കിപ്പാറ സ്വദേശിയായ സിദ്ദിഖ്, കുത്തിവെപ്പ് നൽകിയതിന് ശേഷമാണ് മകളുടെ നില മോശമായതെന്ന് ആവർത്തിച്ചു. സംഭവത്തിൽ കാട്ടാക്കടയിലെ മമൽ ആശുപത്രിക്കെതിരെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam