ആലപ്പുഴ: അമ്പലപ്പുഴയിലെ പുന്നപ്രയിൽ ഡോൾഫിനെ ചത്ത നിലയിൽ കണ്ടെത്തി. പുന്നപ്ര ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഡോൾഫിന്റെ മൃതദേഹത്തിന് തലയ്ക്ക് പരിക്കേറ്റിരുന്നു.
വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ സ്ഥലത്ത് പോസ്റ്റ്‌മോർട്ടം നടത്തി. മരണകാരണം കണ്ടെത്താൻ മൃതദേഹത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച ശേഷം ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപം സംസ്കരിച്ചു.
ഫിഷറീസ് വകുപ്പുദ്യോഗസ്ഥരും തോട്ടപ്പള്ളി തീരദേശ പൊലീസും സ്ഥലത്തെത്തിയിരുന്നു. രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് കടലിൽ നിന്നുള്ള വലിയ ജീവിയുടെ ജഡം തീരത്തടിയുന്നത്.
നേരത്തെ തറയിൽക്കടവ് ഭാഗത്ത് ഡോൾഫിന്റെ ജഡവും പുറക്കാട് രണ്ട് ഭീമൻ തിമിംഗലങ്ങളുടെ ജഡവുമടിഞ്ഞിരുന്നു.
കപ്പലപകടത്തിന് ശേഷം തീരത്ത് ഡോൾഫിനുകളുടേയും തിമിംഗലങ്ങളുടെയും ജഡമടിയുന്നത് മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു
മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധം? വി.ഡി. സതീശന് മറുപടിയുമായി കെ.ബി.
സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദർ മാത്യു കോയിക്കൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം