അവയവദാനത്തിന് പിന്നാലെ സൈബർ ആക്രമണം; ആലിൻ ഷെറിന്റെ കുടുംബം വേദനയിൽ

FEBRUARY 22, 2026, 6:05 AM

പത്തനംതിട്ട: അവയവദാനത്തിലൂടെ അഞ്ച് പേർക്ക് പുതുജീവൻ നൽകി വിടപറഞ്ഞ ആലിൻ ഷെറിന്റെ മാതാപിതാക്കൾക്ക് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് കുട്ടിയുടെ മുത്തച്ഛൻ റെജി സാമുവേൽ ആരോപിച്ചു. കുടുംബത്തിനെതിരെ അപമാനകരമായ കമന്റുകൾ ഉയരുന്നതിൽ വലിയ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ മകനും മരുമകളും പരസ്യലാഭത്തിനായി അല്ല കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്തതെന്നും, ‘റീച്ച്’ നേടാൻ മറ്റുവഴികൾ ഉണ്ടെന്നും ഇത്തരത്തിലുള്ള ആരോപണങ്ങൾ മലയാളി സമൂഹത്തിന് യോജിച്ചതല്ലെന്നും റെജി സാമുവേൽ വ്യക്തമാക്കി.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ആലിൻ ഷെറിനെ പരാമർശിച്ചതിൽ കുടുംബം സന്തോഷം പ്രകടിപ്പിച്ചു. അവയവദാനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന രീതിയിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശമെന്ന് കുടുംബം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam