തിരുവനന്തപുരം: സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ. ഡിവൈഎഫ്ഐതൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റേതാണ് ശബ്ദരേഖ.
പിരിവ് നടത്തിയാല്‍ ഏരിയ സെക്രട്ടറിക്ക് പതിനായിരം കിട്ടുമെന്ന് ശബ്ദരേഖ. ജില്ലാ ഭാരവാഹി ആയാൽ ഇരുപത്തിഅയ്യായിരത്തിന് മുകളിലും പാര്‍ട്ടി കമ്മിറ്റിയിലെത്തിയാല്‍ ഒരുലക്ഷം വരെയാകും പിരിവെന്നും ഡിവൈഎഫ്ഐ നേതാവ് പറയുന്നു.
സി.പി.എം തൃശൂർ നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ നിബിൻ ശ്രീനിവാസനോട് ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
നേതാക്കള്‍ വലിയ വലിയ ഡീലേഴ്സാണെന്നും എം.കെ. കണ്ണന് കോടാനുകോടി രൂപയുടെ സ്വത്തുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നു. രക്ഷപെട്ടത് രാഷ്ട്രീയംകൊണ്ടാണ്.
കണ്ണന്‍ കപ്പലണ്ടിക്കച്ചവടം നടത്തിയിരുന്നയാള്‍. വര്‍ഗീസ് കണ്ടംകുളത്തി നടത്തുന്നത് നിസാര ഡീലല്ലെന്നും പറയുന്നു. എ.സി. മൊയ്തീന്‍ അപ്പര്‍ ക്ലാസിനിടയില്‍ ഡീല്‍ നടത്തുന്നയാളെന്നും ശബ്ദരേഖയില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ
മാറാടും പണം നൽകി വോട്ട് സ്വാധീനിക്കൽ ആരോപണം: പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന്
ശരണ്യ കേസ്: ‘അതിജീവന കഥ’ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി
സണ്ണി ജോസഫിനെതിരെ രംഗത്ത് വന്ന അബ്ദുൽ ഖാദറിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂർ ഡിസിസി