പയ്യന്നൂർ: സി വി ധനരാജ് രക്തസാക്ഷിത്വദിന അനുസ്മരണത്തിൽ സിപിഐഎം നേതാക്കളുടെ സമൂഹ മാധ്യമ പോസ്റ്റിൽ വിമർശനം.
പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണൻ രക്തസാക്ഷി ഫണ്ട് വിവാദം ഉയർത്തിയതിന് ശേഷം വരുന്ന രക്തസാക്ഷിത്വദിന അനുസ്മരണത്തിനോട് അനുബന്ധിച്ചായിരുന്നു പോസ്റ്റുകൾ.
പയ്യന്നൂർ മുൻ എംഎൽഎ ടി ഐ മധുസൂദനന്റെയും കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെയും പോസ്റ്റുകൾക്ക് താഴെയായാണ് വിമർശനങ്ങൾ പ്രത്യക്ഷപ്പെട്ടത്.
രക്ഷസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വിമർശനം കടുത്തതിന് പിന്നാലെ മധുസൂദനൻ കമന്റ് ബോക്‌സ് പൂട്ടുകയും വിമർശനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. രക്തസാക്ഷി ഫണ്ട് വിവാദത്തിൽ ആരോപണവിധേയനാണ് ടി ഐ മധുസൂദനൻ.
'ധനരാജിനെ വിറ്റ് കാശാക്കി, പയ്യന്നൂരിലെ വിവാദ വിഷയങ്ങളിൽ നിങ്ങളെടുത്ത നിലപാട് കൊണ്ട് ഒരു ലൈക്ക് അടിക്കാൻ പോലും തോന്നുന്നില്ല' എന്നടക്കം കമന്റുകൾ പോസ്റ്റിന് താഴെ വന്നിരുന്നു. കെ കെ രാഗേഷിനെ ലക്ഷ്യമിട്ട് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇറങ്ങിപ്പോകണമെന്ന ആവശ്യവും ചിലർ ഉന്നിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
