എലി കരണ്ടോ? ഫസൽ വധക്കേസിലെ തൊണ്ടിമുതൽ കോടതിയിൽ നിന്ന് കാണാതായി

MAY 20, 2026, 8:38 AM

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസിലെ നിർണ്ണായക തൊണ്ടിമുതലായ തൂവാല കാണാതായി. ഫസലിന്റെ രക്തം പുരണ്ട തൂവാലയാണ് കാണാതായത്. 

 എറണാകുളം സിജെഎം കോടതിയില്‍ നിന്നാണ് തൊണ്ടിമുതല്‍ കാണാതായത്. തൂവാല കാണാനില്ലെന്ന് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. എലി കരണ്ടതാകാമെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം നടന്ന കേസിന്റെ വിചാരണ വേളയില്‍ തൂലാവ ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പരിശോധന നടത്തിയപ്പോഴാണ് തൂവാല കാണുന്നില്ലെന്ന് വ്യക്തമായത്. 

vachakam
vachakam
vachakam

 തൂവാല എങ്ങനെ കാണാതായി എന്നതില്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് സിബിഐ പറയുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam