തിരുവനന്തപുരം: എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ ഒരക്ഷരം മിണ്ടാതെ പ്രതിപക്ഷത്തിനെതിരെ ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം ആര്‍എസ്എസിനെ പ്രതിരോധിച്ച കാര്യം പറഞ്ഞായിരുന്നു അദ്ദേഹം വിവാദത്തില്‍ ആദ്യമായി മൗനം വെടിഞ്ഞത്. വിട്ടുവീഴ്ചയില്ലാതെ വര്‍ഗീതയക്കെതിരെ പോരാടിയ ചരിത്രമാണ് സിപിഎമ്മിനുള്ളതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകളുടെ ചുരുക്കം. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫീസ് (ഇകെ നായനാര്‍ സ്മാരക മന്ദിരം) ഉദ്ഘാടന വേദിയിലാണ് അദ്ദേഹം കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
കഴിഞ്ഞ കാല രാഷ്ട്രീയ ചരിത്രം പറഞ്ഞ് അദ്ദേഹം കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. ദേശീയ തലത്തില്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മില്‍ ഏതു തരത്തിലും ഉള്ള ബന്ധമായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്