ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

JUNE 29, 2025, 8:06 PM

കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ കോഴിക്കോട് നടക്കാവിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ റിക്രൂട്ടിങ് ഏജൻസിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഇറ്റലിയിൽ ജോലി ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഏജൻസി പണം കൈപ്പറ്റിയത്.

എന്നാൽ, വാഗ്ദാനം പാലിക്കപ്പെടാതെ വന്നതോടെ ചെക്ക് റിപ്പബ്ലിക്കിലേക്ക് ജോലി ശരിയാക്കി നൽകാമെന്ന് ഇവർ അറിയിക്കുകയായിരുന്നു. പല തവണകളായി അഞ്ച് ലക്ഷം രൂപയാണ് ഓരോ വ്യക്തിയും ഏജൻസിക്ക് കൈമാറിയത്. മൂന്ന് വർഷത്തോളം കാത്തിരുന്നിട്ടും ജോലി ലഭിക്കാതെ വന്നപ്പോഴാണ് ഇവർ നേരിട്ട് ഏജൻസി ഓഫീസിലെത്തിയത്.

vachakam
vachakam
vachakam

കൊല്ലം സ്വദേശികളായ നാല് പേരാണ് ഏജൻസിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവർക്ക് ഓരോരുത്തർക്കും അഞ്ച് ലക്ഷം രൂപ വീതം നഷ്ടപ്പെട്ടതായാണ് പരാതിയിൽ പറയുന്നത്.

സ്ഥാപനത്തിൻ്റെ ഉടമ വിദേശത്താണെന്നാണ് ഏജൻസിയിലെ ജീവനക്കാർ പറയുന്നത്. എന്നാൽ, ഏജൻസിയുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് ഉടമയുടെ ബന്ധുക്കളുടെ നിലപാട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam