തുടരുന്ന ചികിത്സാപ്പിഴവുകൾ!  ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റിൽ വെച്ച് തുന്നിക്കെട്ടിയെന്ന് പരാതി

MARCH 5, 2026, 11:14 PM

 തിരുവനന്തപുരം: വീണ്ടുമൊരു ചികിത്സാ പിഴവ് കൂടി സംസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരത്ത് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവ് പരാതി ഉയരുന്നത്.

മേനകുളം സ്വദേശി ഷീബ പ്രമോദാണ് പരാതി നല്‍കിയത്.  ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റിൽ വെച്ച് തുന്നിക്കെട്ടിയതായാണ് പരാതി.

ഷീബ പ്രമോദ്  ഡിസംബർ മൂന്നിനാണ്    വയറു വേദനയ്ക്ക് ചികിത്സ തേടിയത്. സ്കാനിങ്ങിൽ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തി ശസ്ത്രക്രിയയ്ക് നിർദ്ദേശിച്ചു. ഡിസംബർ 12 ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുക്കുകയായിരുന്നു.

vachakam
vachakam
vachakam

എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും വയറുവേദന മാറാതായപ്പോള്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പത്ത് ദിവസം അവിടെ ചികിത്സയില്‍ കിടന്നപ്പോഴാണ് വയറ്റില്‍ തുണിയുള്ളതായി കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ നിഷേധിക്കുകയും മറ്റു ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സംഭവിച്ചതാകാമെന്ന് വിശദീകരണം നല്‍കുകയും ചെയ്തു.

എന്നാല്‍ സ്കാനിങ് റിപ്പോര്‍ട്ടടക്കം കാണിച്ചപ്പോഴാണ് പണം തരാതെ ശസ്ത്രക്രിയ നടത്തിത്തരാമെന്ന് സിഎസ്ഐ ആശുപത്രി അറിയിച്ചത്. വയറ്റിനുള്ളില്‍ പിന്‍ ചെയ്ത നിലയിലായിരുന്നു തുണിക്കഷ്ണം. മൂന്ന് മാസത്തോളം വേദന അനുഭവിച്ച ശേഷം സിഎസ്ഐ ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും കഴക്കൂട്ടം പൊലീസിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam