തിരുവനന്തപുരം: സ്കൂളിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി നാലാം ക്ലാസ് വിദ്യാർഥിനി അയച്ച കത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി. ഒരു ദിവസം നേരിട്ട് സ്കൂൾ സന്ദർശിക്കാമെന്നും വിദ്യാർഥിനിയെയും അധ്യാപകരെയും കാണാമെന്നും മുഖ്യമന്ത്രി കത്തിലൂടെ ഉറപ്പുനൽകി.
കോഴിക്കോട് ജില്ലയിലെ പൂളപ്പൊയിൽ ഗവ. എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ ഹാദിയയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഓമശ്ശേരി പെരുന്തോട്ടത്തിൽ റഷീദിന്റെ മകളായ ഹാദിയ, സ്കൂൾ സന്ദർശിച്ചാൽ സ്ഥാപനത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കുമെന്നും കൂടുതൽ വിദ്യാർഥികൾ പ്രവേശനം തേടുമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
സ്കൂളിന് സമീപത്തുള്ള കുട്ടികൾ പോലും ഇവിടെ പ്രവേശനം എടുക്കുന്നില്ലെന്നും, ഭാവിയിൽ സ്കൂൾ നിലനിൽക്കുമോ എന്ന ആശങ്കയുണ്ടെന്നും ഹാദിയ കത്തിൽ സൂചിപ്പിച്ചു.
ഈ കത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി വിദ്യാർഥിനിക്ക് ആശ്വാസം നൽകിയത്. ഒരു ദിവസം സ്കൂളിൽ എത്തി വിദ്യാർഥികളെയും അധ്യാപകരെയും കാണുമെന്നും, സ്കൂളിലേക്ക് കൂടുതൽ കുട്ടികളെ എത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തിരക്കുകൾ കാരണം കത്ത് വായിക്കാനും മറുപടി നൽകാനും വൈകിയതിൽ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി, ഹാദിയ നന്നായി പഠിക്കണമെന്നും അധ്യാപകർക്ക് തന്റെ അന്വേഷണം അറിയിക്കണമെന്നും കത്തിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
