തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെറുമകൻ ഇഷാൻ വിജയ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12,530 രൂപ സംഭാവന നൽകി.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മകനാണ് ഇഷാൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തിയാണ് ഇഷാൻ തുക കൈമാറിയത്.
ദുരന്തബാധിത മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപയും ഭാര്യ കമല 33,000 രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ നൽകിയിരുന്നു.
കൂടാതെ സിപിഎം എംഎല്‍എമാരും എംപിമാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അറിയിച്ചു.
സിപിഎം സംസ്ഥാന സമിതി 25 ലക്ഷം രൂപയും പാര്‍ട്ടിയുടെ ത്രിപുര, തമിഴ്‌നാട് ഘടകങ്ങള്‍ 10 ലക്ഷം രൂപ വീതവും സംഭാവന നല്‍കുമെന്ന് എം വി ഗോവിന്ദന്‍ നേരത്തെ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്