സിഎംആർഎൽ–എക്‌സാലോജിക് ഇടപാട്; വീണ ടിയെ ചോദ്യം ചെയ്യാൻ വിശദമായ ചോദ്യാവലിയുമായി ഇഡി

JUNE 9, 2026, 9:53 PM

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടിയെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദമായ ചോദ്യാവലി തയ്യാറാക്കിയതായി റിപ്പോർട്ട്. സിഎംആർഎല്ലിൽ നിന്ന് ലഭിച്ചതായി പറയുന്ന 2.78 കോടി രൂപ എങ്ങനെ വിനിയോഗിച്ചുവെന്നതിൽ വ്യക്തത വരുത്തുകയാണ് അന്വേഷണ ഏജൻസിയുടെ ലക്ഷ്യം.

സിഎംആർഎൽ ഉദ്യോഗസ്ഥർ മുമ്പ് നൽകിയ മൊഴികളും ലഭ്യമായ രേഖകളും അടിസ്ഥാനമാക്കി വീണയെ ചോദ്യം ചെയ്യാനാണ് ഇഡി ഒരുങ്ങുന്നത്. ഇതിനായി വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് നൽകിയിട്ടുണ്ട്.

ഇല്ലാത്ത സേവനത്തിന് എക്‌സാലോജിക് വൻതുക കൈപ്പറ്റിയെന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ) കണ്ടെത്തൽ അന്വേഷണത്തിലെ പ്രധാന ഘടകമായി മാറുമെന്നാണ് വിലയിരുത്തൽ. ലഭിച്ച പണം ഉപയോഗിച്ച് സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അവ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്കും ഇഡി കടക്കാൻ സാധ്യതയുണ്ട്.

vachakam
vachakam
vachakam

കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത, ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് മാനേജർ കെ.എസ്. സുശേഷ് കുമാർ എന്നിവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർക്കും സമൻസ് അയച്ചിട്ടുണ്ട്. ഇവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

അതേസമയം, എസ്എഫ്‌ഐഒ സമർപ്പിച്ച കുറ്റപത്രത്തോടൊപ്പം ഉൾപ്പെടുത്തിയ 134 രേഖകൾ അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി കത്ത് നൽകിയതായും റിപ്പോർട്ടുകളുണ്ട്.

സിഎംആർഎൽ–എക്‌സാലോജിക് കേസിൽ വീണയെ ഇഡി നേരിട്ട് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ഇതാദ്യമായാണ്. നേരത്തെ കേസിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

ഇതിനിടെ കേസിൽ അന്വേഷണം തുടരാൻ ഇഡിക്ക് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അടുത്തിടെ ഉത്തരവിട്ടിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടായിരുന്നു നടപടി. കേസിൽ അന്വേഷണം തുടരുന്നതിന് നിയമപരമായ തടസമില്ലെന്നും, സ്വത്ത് കണ്ടുകെട്ടലുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ തുടരാമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam