ആലപ്പുഴ: ആലപ്പുഴ ബിജെപിയിൽ പൊട്ടിത്തെറി. പാർട്ടിയുടെ ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വചസ്പതിക്കെതിരെ ഒരു വിഭാഗം രംഗത്തെത്തി. സന്ദീപ് വചസ്പതി ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നുവെന്നാണ് പരാതി.
തനിക്ക് ഇഷ്ടമില്ലാത്ത ആളുകളെ സംഘടനയുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറ്റുന്നതായും മണ്ഡലം പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരെ നിരന്തരം മാറ്റുന്നതായും പരാതിയുണ്ട്.
ജില്ലയിലെ ഏക എസ് സി വിഭാഗം മണ്ഡലം പ്രസിഡന്റിനെയും മാറ്റിയിരുന്നുവെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി കെ എസ് വിനോദും രാജിവെച്ചിരുന്നു. സൗത്ത് ജില്ലാ സെക്രട്ടറി സ്ഥാനമടക്കം ബിജെപിയുടെ എല്ലാ ചുമതലകളിൽ നിന്നും രാജിവെക്കുന്നതായി ഫേസ്ബുക്കിലൂടെ വിനോദ് അറിയിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വളരെയധികം പ്രതീക്ഷ വെക്കുന്ന ജില്ലയാണ് ആലപ്പുഴ. കായംകുളം, ചെങ്ങന്നൂർ മണ്ഡലങ്ങൾ ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്നവയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്