കോഴിക്കോട്: ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിലെ ഇടപെടലുമായി ബന്ധപ്പെട്ട് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പാളയത്തിൽ പട!
ഈ വിഷയത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലില്‍ വി മുരളീധരന്‍, പി കെ കൃഷ്ണദാസ് വിഭാഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. അതേ എതിര്‍പ്പ് ആര്‍എസ്എസിനും പോഷക സംഘടനകള്‍ക്കും ഉണ്ട്.
ഇതോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട നിലയിലാണ് രാജീവ് ചന്ദ്രശേഖര്‍. എടുത്തുചാടി കന്യാസ്ത്രീകള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയെന്ന വിമര്‍ശനമാണ് രാജീവ് ചന്ദ്രശേഖറിനെതിരെ വലിയ വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നത്.
വിഷയം ബിജെപി കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തില്ല. ഇത് ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് നേതാക്കളൊരുങ്ങുന്നത്.
ബിജെപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയും രംഗത്തെത്തിയിരുന്നു. നമുക്കിനി പൊലീസും കോടതിയും വേണ്ടെന്നും വോട്ട് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ ആര് കുറ്റവാളിയാണ്, ആരല്ല എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കന്യാസ്ത്രീകള്‍ കുറ്റക്കാരല്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തിനെതിരെയാണ് പോസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
