കോട്ടയം: പാലാ നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെതിരെ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം മോഷണ പരാതി നൽകി. പാലാ ഡിവൈഎസ്‌പിക്കാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
ഓഫീസ് മുറിയിൽ അതിക്രമിച്ച് കയറി സീൽ ചെയ്ത ഫയലും വിലപിടിപ്പുള്ള കൈഘടികാരവും മോഷ്ടിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ചെയർപേഴ്സൺ പരാതി നൽകിയിരിക്കുന്നത്.
അതേസമയം, ഒരാഴ്ച മുൻപ് ചെയർപേഴ്സൺ ബിനു പുളിക്കക്കണ്ടം തന്നെ കയ്യേറ്റം ചെയ്തതായി ആരോപിച്ച് ബിജു മാത്യൂസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതിയും ഉയർന്നിരിക്കുന്നത്.
പരസ്പര ആരോപണങ്ങളും പരാതികളും ഉയർന്ന സാഹചര്യത്തിൽ പാലാ നഗരസഭയിലെ രാഷ്ട്രീയ തർക്കം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
