തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയത് സാങ്കേതിക നടപടി മാത്രമെന്ന് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി.
ജെസ്‌ന ഒരു മരീചികയൊന്നുമല്ല. എന്നെങ്കിലും ഒരു സൂചന കിട്ടുകയാണെങ്കില്‍ സിബിഐക്ക് തുടര്‍ന്നും അന്വേഷിക്കാന്‍ സാധിക്കുമെന്നും മുന്‍ ക്രൈംബ്രാഞ്ച് മേധാവിയായ തച്ചങ്കരി പറഞ്ഞു.
പ്രപഞ്ചത്തില്‍ എവിടെ അവര്‍ ജീവിച്ചാലും മരിച്ചാലും അവരെ സിബിഐ കണ്ടെത്തും. രാജ്യത്തെ ഏറ്റവും മികച്ച ഏജന്‍സിയാണ് സിബിഐ. സിബിഐയില്‍ പൂര്‍ണ വിശ്വാസമുണ്ട്.
ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കിയത് സാങ്കേതികം മാത്രമാണ്. കുറേക്കാലം അന്വേഷിച്ചിട്ടും കൃത്യമായ ലീഡ് ലഭിച്ചില്ലെങ്കില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
ഇതില്‍ നിരാശരാകേണ്ട കാര്യമില്ല. കേസ് പൂര്‍ണമായി അടഞ്ഞു എന്നു കരുതേണ്ടതില്ലെന്നും തച്ചങ്കരി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്