പാലക്കാട് : കൊഴിഞ്ഞാമ്പാറയിൽ വയോധികയുടെ കൊലപാതകത്തിൽ രണ്ട് പ്രതികൾ പിടിയിൽ. ആട്ടയാംപതി സ്വദേശി ഉദയകുമാറിനെയും സഹായിയായ പതിനേഴുകാരനുമാണ് പിടിയിലായത്.
അതിക്രൂരമായാണ് സരസമ്മാളിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. രണ്ട് മൂക്കുത്തികൾക്ക് വേണ്ടിയാണ് പ്രതികൾ കൊലപാതകം നടത്തിയത്.
സരസമ്മാളിനെ പ്രതിയുടെ വീട്ടിനകത്ത് കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി.തുടർന്ന്, നിലത്തുവീണ സരസമ്മാളിനെ പ്രതികൾ നെഞ്ചിൽ ചവിട്ടി. പിന്നീട് കൊടുവാളുപയോഗിച്ച് കഴുത്തിന് വെട്ടി മരണമുറപ്പിച്ചു. ശേഷം ശുചിമുറിയിൽ ഡ്രമ്മിൽ ഇട്ട് കത്തിച്ചു. പാതി കത്തിയ ശരീരം ചാക്കിലാക്കി കെട്ടി പ്രതിയുടെ വീടിന് പുറകിൽ കുഴിച്ചിടുകയായിരുന്നു.
അതേസമയം, കഴിഞ്ഞ മാസം 10 നാണ് സരസമ്മാളിനെ കാണാതാവുന്നത്. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
