പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ കുറ്റിക്കൽ സെൻറ് തോമസ് എൽ പി സ്കൂളിന്റെ മതിലിലേക്ക് ഇടിച്ചു കയറി കാറിലുണ്ടായിരുന്ന മൂന്ന് വയസുകാരന് ദാരുണാന്ത്യം.മല്ലപ്പള്ളി സ്വദേശികളായ മെറിൻ- ടിനു ദമ്പതികളുടെ മകൻ കീത്ത് (3) ആണ് അപകടത്തില്‍ മരിച്ചത്.വാഹനത്തിനുള്ളില്‍ കുറുപ്പന്തറ സ്വദേശികളായ ഏഴ് പേരായിരുന്നു ഉണ്ടായിരുന്നത്.മാത്യു, ശോശാമ്മ, മെറിൻ, ടിനു, കിയാൻ (9), ലൈസമ്മ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.പ്രദേശവാസികള്‍ ഉടൻ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും. പരുക്കേറ്റ കാറിലെ യാത്രക്കാരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
