ഉദിയൻകുളങ്ങരയിൽ കാർ ഓട്ടോയിലും ബസിലും ഇടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്

JUNE 13, 2026, 7:15 AM

നെയ്യാറ്റിൻകര: ഉദിയൻകുളങ്ങരയിൽ കെഎസ്ആർടിസി ബസും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വൻ അപകടം.  നിയന്ത്രണം നഷ്ടപ്പെട്ട കാർ ആദ്യം ഓട്ടോറിക്ഷയിൽ ഇടിക്കുകയും, പിന്നീട് സമീപത്തുണ്ടായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. 

തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഓട്ടോറിക്ഷാ ഡ്രൈവർക്ക് അപകടത്തിൽ നിസ്സാര പരിക്കേറ്റിട്ടുണ്ട്. ബസിലുണ്ടായിരുന്ന ആറ് പേർക്കും പരിക്കേറ്റതായാണ് വിവരം. കാറിൽ ഒരു കുട്ടിയടക്കം മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന കുട്ടി തെറിച്ച് റോഡിലേക്ക് വീണു. 

അപകടം നടന്നയുടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. കാറിലുണ്ടായിരുന്നവരെയും പരിക്കേറ്റവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam