ഡൽഹി: യുകെയിൽ വാഹനാപകടത്തിൽ എറണാകുളം ജില്ലയിലെ കാലടി സ്വദേശിയായ യുവാവ് മരിച്ചതായി റിപ്പോർട്ട്. കാലടി കൈപ്പട്ടൂർ കാച്ചപ്പിള്ളി വീട്ടിൽ ജോയൽ ജോർജ് (24) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച്ച പള്ളിയിൽ പോകുമ്പോൾ ജോയൽ ജോർജ്ജ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ജോയലിനെ ആശുപത്രിയിലേക്ക് മാറ്റുകയും നില വഷളായതോടെ വെൻ്റിലേറ്ററിലാക്കുകയും ചെയ്തിരുന്നു.
എന്നാൽ ചൊവ്വാഴ്ച്ച ജോയൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ജോയലിന്റെ മാതാപിതാക്കളായ ജോർജും ഷൈബിയും യുകെയിലാണ് താമസം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്