അങ്കമാലിയില്‍ 19കാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; മുൻകൂർ ജാമ്യം തേടി പ്രതി

MARCH 5, 2026, 7:09 AM

കൊച്ചി: അങ്കമാലിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാർഥിനി ജാസ്ലിയ മരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച് ഒളിവിൽ പോയ പ്രതി ഡോ. സിറിയക് പി. ജോർജ്.കോട്ടയം സെഷൻസ് കോടതിയിലാണ് സിറിയക് മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്.

ഫെബ്രുവരി 28ന് ജാസ്ലിയ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജങ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്.അതിരമ്പുഴ സ്വദേശിയായ സിറിയക് പി.ജോർജിന്‍റെ xuv 700 ആണ് അപകടം ഉണ്ടാക്കിയതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.കാർ ഇടിച്ച് തലക്ക് ഗുരുതര പരിക്കേറ്റ ജാസ്ലിയയെ അങ്കമാലി സ്വകാര്യ ആശുപത്രിയിലും പിന്നീട് രാജഗിരി ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലർച്ചെ 6.38ന് മസ്തിഷ്ക മരണം സംഭവിച്ചു.

അതേസമയം, അപകടം നടന്ന് അഞ്ച് ദിവസമായിട്ടും സിറിയക്കിനെ പിടികൂടാൻ പൊലീസിനായിട്ടില്ല.പ്രതിക്ക് രക്ഷപ്പെടാൻ പൊലീസ് വഴിവിട്ട സഹായം നൽകുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ കൊല്ലപ്പെട്ട ജാസ്ലിയയുടെ കുടുംബം ആരോപിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam