കൊച്ചി: മാതാ അമൃതാനന്ദമയിക്കും മഠത്തിനും അവിടത്തെ അന്തേവാസികള്‍ക്കുമെതിരെ വിദേശ വനിത എഴുതിയ പുസ്തകം ചാനലില്‍ ചര്‍ച്ച ചെയ്തതിന്റെ പേരില്‍ രണ്ട് മാധ്യമപ്രവര്‍ത്തകരെ എടുത്ത അപകീര്‍ത്തി കേസ് ഹൈകോടതി റദ്ദാക്കി.
രണ്ടും മൂന്നും പ്രതികളായ റിപ്പോര്‍ട്ടര്‍ ചാനല്‍ എക്‌സി. എന്‍ജിനീയര്‍ പ്രകാശ്, മുന്‍ ഡയറക്ടര്‍ ആന്‍ഡ് ചീഫ് എഡിറ്റര്‍ നികേഷ് കുമാര്‍ എന്നിവര്‍ക്കെതിരെ കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടര്‍ നടപടികളാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ റദ്ദാക്കിയത്. കേസ് നിലനില്‍ക്കില്ലെന്ന ഇവരുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
അമൃതാനന്ദമയി ഭക്ത നല്‍കിയ സ്വകാര്യ അന്യായത്തിലാണ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്. ഫെബ്രുവരി 18 െല 'ബിഗ് സ്റ്റോറി' എന്ന പരിപാടിയില്‍ ഗെയില്‍ ട്രെഡ്വെല്‍ എഴുതിയ 'ഹോളി ഹെല്‍' (വിശുദ്ധ നരകം) എന്ന പുസ്തകത്തെക്കുറിച്ച് നടന്ന ചര്‍ച്ചയാണ് കേസിനാസ്പദമായത്.
പുസ്തകത്തില്‍ മഠത്തിനും അമൃതാനന്ദമയിയുമടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് ഒന്നാം പ്രതി റിഷികുമാറാണ് ചര്‍ച്ചയില്‍ സംസാരിച്ചത്. പുസ്തകത്തെക്കുറിച്ച് ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഹര്‍ജിക്കാര്‍ ഉത്തരവാദികളല്ലെന്ന് കോടതി വിലയിരുത്തി. അതിനാല്‍ അപകീര്‍ത്തി കേസില്‍ ഉള്‍പ്പെടുത്താനാവില്ല.
എന്നാല്‍, കേസില്‍ വാദിയോ പ്രതിയോ ആയി കക്ഷിയല്ലാത്തതിനാല്‍ ഒന്നാം പ്രതിക്കെതിരായ ആരോപണം പരിഗണിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതുപോലെ മഠത്തിനും അമൃതാനന്ദമയിക്കും അവിടുത്തെ മറ്റ് ചില അന്തേവാസികള്‍ക്കുമെതിരായ ആരോപണങ്ങള്‍ പുസ്തകത്തിലുള്ളതായി കോടതി നിരീക്ഷിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്