കൊച്ചി : ആലുവയില്‍ നിന്ന് മൂന്ന് വയസുകാരിയെ കാണാതായ സംഭവത്തില്‍ മൃതദേഹം കണ്ടെത്തി. ചാലക്കുടിയില്‍ നിന്നാണ് മൂന്ന് വയസുകാരിയായ കല്യാണിയുടെ മൃതദേഹം കണ്ടെത്തിയത്. മൂഴിക്കുളം പാലത്തില്‍ രാത്രി വൈകിയും പരിശോധന തുടരുകയായിരുന്നു. അമ്മ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.
കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന സാഹചര്യത്തിലാണ് അമ്മയെ ചെങ്ങമനാട് പൊലീസ് ചോദ്യം ചെയ്തത്. മൂഴിക്കുളം പാലത്തിന്റെ സമീപത്ത് വരെ കുട്ടിയുമായി അമ്മയെത്തിയെന്നും വിവരമുണ്ടായിരുന്നു.
തുടര്‍ന്ന് അഗ്നിസുരക്ഷാസേനയും പ്രദേശവാസികളും പാലത്തിന് താഴെ തിരച്ചില്‍ നടത്തിയത്. സ്കൂബാ സംഘവും രാത്രി രണ്ടിന് ശേഷവും തിരച്ചില്‍ തുടരുകയായിരുന്നു. പുഴയുടെ നടുക്ക് നിന്നാണ് മൃതദേഹം ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു
മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധം? വി.ഡി. സതീശന് മറുപടിയുമായി കെ.ബി.
സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദർ മാത്യു കോയിക്കൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം