കൊച്ചി: കൊച്ചിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. കായലിൽ നീന്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ടാന്‍സാനിയൻ കേഡറ്റിനെ കാണാതായത്. കൊച്ചി തേവര വെണ്ടുരുത്തി പാലത്തിൽ വെച്ചായിരുന്നു സംഭവം.
അതേസമയം രണ്ട് ദിവസം നീണ്ടു നിന്ന തിരച്ചിലിന് ഒടുവിലാണ് നാവികന്റെ മൃതദേഹം കണ്ടെത്തിയത്. ഏഴിമല നേവൽ അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥന് കൊച്ചിയിൽ എത്തിയത് എന്നാണ് വിവരം. തേവര പാലത്തിൽ നിന്ന് ചാടിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. നേവിയും ഫയർഫോഴ്സും രണ്ട് ദിവസമായി തെരച്ചിൽ നടത്തി വരികയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്