'ചെറിയ വളർച്ച നേടിയിട്ടുണ്ടെങ്കിലും അത് സീറ്റുകളിലേക്ക് മാറ്റാൻ കഴിയില്ല'; കേരളത്തിൽ ബിജെപിക്ക് ഇത്തവണയും ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് പിണറായി വിജയൻ

MARCH 23, 2026, 12:00 AM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് ഇത്തവണയും ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ബിജെപി ചെറിയ വളർച്ച നേടിയിട്ടുണ്ടെങ്കിലും അത് സീറ്റുകളിലേക്ക് മാറ്റാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി വിലയിരുത്തൽ. എൽഡിഎഫ് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബിജെപി-സിപിഎം ഡീൽ എന്ന കോൺഗ്രസ് ആരോപണം പരാജയഭീതിയിൽ നിന്നുള്ളതാണെന്നും പിണറായി വിജയൻ പ്രതികരിച്ചു. ചില സാഹചര്യങ്ങളിൽ കോൺഗ്രസും മുസ്ലിം ലീഗും ബിജെപിയുമായി സഹകരിച്ചിട്ടുണ്ടെന്നും, കേരളത്തിൽ ചർച്ചയായ “കോ-ലി-ബി” സഖ്യം അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

41 മണ്ഡലങ്ങളിൽ കോൺഗ്രസിന് പിന്തുണ നൽകിയതായി ഒരു ആർഎസ്എസ് നേതാവ് വെളിപ്പെടുത്തിയതായി അദ്ദേഹം ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുകളിലും ചില ഇടങ്ങളിൽ ഈ സഹകരണം പ്രകടമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്നും ജനങ്ങളുടെ പ്രതീക്ഷകൾ വലിയ തോതിൽ നിറവേറ്റിയ സർക്കാരാണ് നിലവിലെ എൽഡിഎഫ് ഭരണവും എന്നും അദ്ദേഹം പറഞ്ഞു. അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയതും എൽഡിഎഫിന്റെ ഇടപെടലുകൾ കൊണ്ടാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam