മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം തള്ളാതെ ബിജെപി നേതാവ് കെ സുരേന്ദ്രൻ 

JANUARY 26, 2026, 12:22 AM

കാസർകോ‍ട്: നിയമസഭാ തെര‍‌ഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം തള്ളാതെ ബിജെപി നേതാവ് കെ സുരേന്ദ്രൻ.

മഞ്ചേശ്വരത്തും കാസർകോടും ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ കെ സുരേന്ദ്രൻ  മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളുടെ ഏകോപന ചുമതലയാണ് പാർട്ടി നൽകിയിട്ടുള്ളതെന്നും ഇപ്പോൾ സ്ഥാനാർഥിത്വം സംബന്ധിച്ച് ഒന്നും പറയുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

കള്ളന്മാരെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഎം. അവർക്കെതിരെ ശബ്‌ദിക്കുന്നവരെ പുറത്താക്കുകയാണ്.

vachakam
vachakam
vachakam

ബംഗാളിലെ അവസ്ഥ കേരളത്തിലും സിപിഎമ്മിന് ഉണ്ടാകും. ധനരാജിനെ കൊലപ്പെടുത്തിയതും സിപിഎം ആണോ എന്ന് സംശയമുണ്ട്. കൊലപാതകത്തിന് ശേഷം രക്തസാക്ഷി ഫണ്ടും മുക്കി.

വിഷയത്തിൽ പ്രതിഷേധിച്ചവരെ ആക്രമിച്ചു. ഇതേ നിലപാട് തുടർന്നാൽ പയ്യന്നൂരിൽ ചെറുത്തുനിൽപ്പുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam