ഉപനേതാവിലെ തർക്കം തീരുന്നില്ല! എല്ലാ സ്ഥാനവും ഒറ്റ പാർട്ടിക്ക് എന്ന രീതി മാറണമെന്ന്  ബിനോയ് വിശ്വം  

JULY 12, 2026, 3:01 AM

 തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ. ജനാധിപത്യമാകുമ്പോൾ മുന്നണിയിൽ എല്ലാ സ്ഥാനവും പങ്കുവെച്ചാണ് മുന്നോട്ട് പോകേണ്ടത്. എല്ലാ സ്ഥാനവും ഒറ്റ പാർട്ടിക്ക് എന്ന രീതി മാറിയ തീരൂ എന്ന് ബിനോയ് വിശ്വം പറഞ്ഞു. 

കേരളത്തിൽ സിപിഎമ്മും സിപിഐയും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെങ്കിൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐയ്ക്ക് കിട്ടിയേ തീരൂ എന്ന് ബിനോയ് വിശ്വം പറഞ്ഞു. 

പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്. എല്ലാ സ്ഥാനവും ഒറ്റ പാർട്ടിക്ക് എന്ന രീതി മാറിയ തീരൂ. കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല.

vachakam
vachakam
vachakam

എല്ലാ കീഴ്വഴക്കം മാറേണ്ടിവന്നാൽ മാറിയേ തീരൂവെന്നും കീഴ്വഴക്കമല്ല എൽഡിഎഫാണ് വലുതെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ അത് പങ്കുവയ്ക്കണം.

ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെങ്കിൽ ആ പങ്കുവെക്കൽ അനിവാര്യമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. സിപിഐയുടെ ആവശ്യം എൽഡിഎഫിനെ ദുർബലമാക്കാനല്ല. എൽഡിഎഫിനെ ശക്തമാക്കാനാണ് ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam