നിയമസഭ തെരഞ്ഞെടുപ്പ്: എൽഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പെന്തക്കോസ്ത് സഭകളുടെ ഐക്യവേദി

MARCH 15, 2026, 9:23 PM

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നോടിയായി യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ എൽഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. സഭാ നേതാക്കൾ ഇന്ന് പിണറായി വിജയനെ നേരിൽ കണ്ട് പിന്തുണ അറിയിക്കുമെന്ന് അറിയിച്ചു. രാവിലെ 11 മണിക്കാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും സഭാ നേതാക്കളുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം സഹായിച്ചവരെ തിരിച്ച് സഹായിക്കേണ്ടത് കടമയാണെന്ന് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ ദേശീയ പ്രസിഡൻറ് ബാബു പറയത്തുകാട്ടിൽ പറഞ്ഞു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് തങ്ങളുടെ പ്രശ്നങ്ങൾ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടത് മുന്നണി സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് പരിഹാരം കണ്ടെത്തുമെന്ന വിശ്വാസത്തിലാണ് പിന്തുണ പ്രഖ്യാപിക്കുന്നതെന്നും ബാബു പറയത്തുകാട്ടിൽ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam