കാസര്‍കോട്: സമരം കടുപ്പിച്ച് സംസ്ഥാനത്തെ ആശാ വർക്കർമാർ. 45 ദിവസം നീളുന്ന രാപ്പകൽ സമര യാത്ര കാസർകോട് നിന്ന് ആരംഭിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന രാപ്പകൽ സമര യാത്രയാണ് കാസര്‍കോട് നിന്ന് ആരംഭിച്ചത്.
ഫെബ്രുവരി 10ന് സെക്രട്ടറിയേറ്റിന് മുന്നിൽ തുടങ്ങിയ ആശാവർക്കർമാരുടെ സമരമാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്.
നെല്ലിക്കുന്ന് എംഎൽഎയാണ് സമരം ഉദ്ഘാടനം ചെയ്തത്. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു ആണ് യാത്ര നയിക്കുന്നത്.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ വർക്കർമാരുടെ സമരം.
45 ദിവസങ്ങളിലായി 14 ജില്ലകളിലും യാത്രയെത്തും. രാത്രിയിൽ തെരുവിൽ അന്തിയുറങ്ങിയാണ് സമരം നടത്തുന്നത്. ജൂൺ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടെയായിരിക്കും സമരം സമാപിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു
മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധം? വി.ഡി. സതീശന് മറുപടിയുമായി കെ.ബി.
സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദർ മാത്യു കോയിക്കൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം