വയനാടിനു പുറമെ കോഴിക്കോട്ടും പാലക്കാട്ടും പ്രകമ്പനം

AUGUST 9, 2024, 4:21 PM

പാലക്കാട്: പാലക്കാട്ടും ഭൂമിയ്ക്കടിയില്‍നിന്ന് മുഴക്കമുണ്ടായെന്ന് നാട്ടുകാർ. പാലക്കാട്ടെ അരനല്ലൂര്‍ കുഞ്ഞിക്കുളത്താണ് പ്രകന്പനമുണ്ടായത്.

മണ്ണാര്‍ക്കാട് മലയോട് ചേര്‍ന്ന പ്രദേശമാണിത്.വയനാട്ടിലും കോഴിക്കോട്ടും പ്രകമ്പനം ഉണ്ടായ അതേ സമയത്താണ് ഇവിടെയും മുഴക്കം അനുഭവപ്പെട്ടത്. ജനലുകള്‍ കുലുങ്ങുകയും വലിയ ശബ്ദം കേള്‍ക്കുകയും ചെയ്‌തെന്ന് നാട്ടുകാര്‍ പറഞ്ഞു. അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

ഒറ്റപ്പാലം നഗരസഭയിലെ പനമണ്ണ, വീട്ടാപ്പാറ, ലക്കിടി എന്നീ മേഖലയിലാണ് രാവിലെ 10.30-ഓടെ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നത്. പ്രകമ്പനം പോലെ അനുഭവപ്പെട്ടതായും പറയുന്നു. കോതക്കുറുശ്ശി, വാണിയങ്കുളം, പനയൂർ തുടങ്ങിയ മേഖലകൾ വരെ ശബ്ദമുണ്ടായതായി പറയുന്നു. എന്നാൽ ഈ പ്രദേശത്ത് പ്രകമ്പനം ഉണ്ടായതായി വിവരമില്ല.

vachakam
vachakam
vachakam

അതേസമയം സംസ്ഥാനത്തുണ്ടായത് ഭൂചലനമല്ലെന്ന് നാഷണല്‍ സീസ്‌മോളജി സെന്‍റര്‍ സ്ഥിരീകരിച്ചു. ഭൂകമ്ബമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. മറ്റെന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച്‌ വരികയാണെന്നും സീസ്‌മോളജി സെന്‍റര്‍ അറിയിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam