മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ നിശബ്ദമായ തരംഗമുണ്ടെന്ന് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിലാണ്. പത്തുവര്‍ഷം കൊണ്ട് പിണറായി വിജയൻ സിപിഎമ്മിന്‍റെ കഥ കഴിച്ചുവെന്നും അതിനാൽ തന്നെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് റോള്‍ ഇല്ലെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.
എൻഡിഎ മുന്നണി 16 സീറ്റ് വരെ നേടുമെന്നാണ് പ്രതീക്ഷ. ജാതിയും മതവും നോക്കാതെ സ്ഥാനാർത്ഥികളെ നിർത്തിയത് കൊണ്ടാണ് ബിജെപിക്ക് മുസ്ലിം സ്ഥാനാർത്ഥികൾ ഇല്ലാത്തത്. സ്ഥാനാർത്ഥികളുടെ വിജയസാധ്യത മാത്രമാണ് നോക്കിയത്.
ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത എന്തെന്നാൽ, ജമാഅത്തെ ഇസ്ലാമിക്ക് പുതിയ കേരള അമീര്‍ ഉണ്ടായിരിക്കുകയാണെന്നും അതാണ് വിഡി സതീശനെന്നും എപി അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചു.
കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും സാധാരണക്കാരായ ജനങ്ങള്‍ എൻഡിഎയ്ക്ക് വോട്ടു ചെയ്യും. ബിജെപി ജയിക്കുമെന്ന തോന്നൽ ഇപ്പോള്‍ കോണ്‍ഗ്രസിനും സിപിഎമ്മിനുമുണ്ട്. അതിനാലാണ് അവര്‍ പിഡിപിയുമായും എസ്‍ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും ഇരുകൂട്ടരും ഡീലുണ്ടാക്കുന്നതെന്നും എപി അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
