സ്ത്രീ വിരുദ്ധ പരാമർശം; നിയമനടപടിക്ക് ഒരുങ്ങുന്നതായി വ്യക്തമാക്കി പ്രതിഭ

MARCH 25, 2026, 5:27 AM

കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭക്കെതിരെ കായംകുളം യുഡിഎഫ് കൺവീനർ എ. ഇർഷാദ് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുന്നതായി പ്രതിഭ വ്യക്തമാക്കി.

അതേസമയം സ്ത്രീ സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഉണ്ടായതെന്ന് യു. പ്രതിഭ പ്രതികരിച്ചു. ജനപ്രതിനിധിയായി മത്സരിക്കുന്ന സാഹചര്യത്തിൽ ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. 

സ്ത്രീകളെ ആദരിക്കുന്ന പാരമ്പര്യമുള്ള പ്രസ്ഥാനത്തിലെ നേതാവിൽ നിന്നാണ് ഇത്തരം പരാമർശം ഉണ്ടായതെന്നും, ഇത് വ്യക്തിഹത്യയിലേക്ക് നീങ്ങുന്ന ഗുരുതരമായ വിഷയമാണെന്നും യു. പ്രതിഭ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഇതിനിടെ, വിവാദ പ്രസ്താവന നടത്തിയ യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരി സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. കായംകുളത്ത് നടന്ന യുഡിഎഫ് കൺവെൻഷനിലായിരുന്നു ഇർഷാദിന്റെ പരാമർശം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam