അന്‍സിബയുടെ പരാതി; തുടര്‍ നടപടികള്‍ മേലുദ്യോഗസ്ഥരുമായി ആലോചിച്ച ശേഷമെന്ന് പൊലീസ്

JUNE 9, 2026, 11:29 PM

കൊച്ചി: താര സംഘടനയായ അമ്മ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും രാജി വച്ചതിന് പിന്നാലെ നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളാണ് അൻസിബ ഹസൻ ഉന്നയിച്ചത്.സംഭവത്തിൽ താരം കുറച്ച് ദിവസങ്ങൾക്ക് മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. 

എന്നാൽ ടിനി ടോമിനെതിരായ പരാതിയിൽ തുടർ നടപടികൾ എടുക്കുന്നത് മേലുദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം മാത്രമെന്നാണ് കടവന്ത്ര പോലീസ് വ്യക്തമാക്കുന്നത്. അന്‍സിബയുടെ മൊഴിപകര്‍ക്ക് എസിപിക്കും ഡിസിപിക്കും കൈമാറി. നീനാ കുറുപ്പിന്‍റെ മൊഴിയെടുക്കുന്നതിലും മേലുദ്യോഗസ്ഥരുടെ അനുമതി തേടും.

അതേസമയം, പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അൻസിബ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam