വയനാട്ടിലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ സാഹസികമായി രക്ഷിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. തുടര്‍ച്ചയായ എട്ട് മണിക്കൂര്‍ നീണ്ട കഠിന പ്രയത്നത്തിനൊടുവില്‍ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ രക്ഷിച്ചത്.
മൂന്ന് പിഞ്ച് കുഞ്ഞുങ്ങളെയുള്‍പ്പെടെ ആറുപേരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപെടുത്തിയത്. ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് കോളിനിയില്‍ രണ്ട് ദിവസമായി കുടുങ്ങിയത്. രണ്ട് ദിവസം കനത്ത മഴയില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
കൃഷ്ണന്റെ ഭാര്യ ശാന്തയും ഒരു മകനും കാട്ടിലൂടെ നടക്കുമ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. ഇവരില്‍ നിന്നാണ് ഭർത്താവ് കൃഷ്ണനെയും മൂന്നു മക്കളെയും കാണാനാവില്ലെന്നും , ഇവർ വനത്തില്‍ കുടുങ്ങിയതാണെന്നുമുള്ള വിവരം ലഭിച്ചത്. തുടർന്ന് എട്ട് മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇവരെ രക്ഷിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്