മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് വേദിയിൽ ഇരിപ്പിടം ലഭിച്ചില്ല. കെ പി സി സിയുടെ അനുസ്മരണ പരിപാടിയിലാണ് വേദിയിൽ സ്ഥലമില്ലാത്തിനാൽ സ്റ്റേജിനോട് ചേർന്ന് അലോഷ്യസ് സേവ്യറിനായി കസേരയിട്ടത്.
പ്രസംഗത്തിനിടയിൽ മുതിർന്ന നേതാവ് വി എം സുധീരൻ വേദിക്ക് താഴെ കസേരയിട്ടിരുന്ന അലോഷ്യസ് സേവിയറിനെ ചേർത്ത് നിർത്തി.
ആരുടെ മുന്നിലും ആർജ്ജവത്തോടെ അഭിപ്രായം പറയണം എന്ന് സുധീരൻ അലോഷ്യസ് സേവ്യറിനോട് പറഞ്ഞു. അഭിപ്രായങ്ങൾ പറയുമ്പോൾ താൽക്കാലികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും, ഇടയ്ക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകാം. ധൈര്യമായി മുന്നോട്ടു പോകണമെന്നും വി എം സുധീരൻ പറഞ്ഞു.ഉമ്മൻചാണ്ടി അനുസ്മരണത്തിലാണ് സുധീരന്റെ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
