കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്കെത്തുമ്പോൾ മത്സരരംഗത്ത് നിരവധി സിനിമ-ടിവി രംഗത്തെ വ്യക്തികൾ ഇറങ്ങിയത് വലിയ രീതിയിൽ ചർച്ചയാകുന്നു. ഇവരിൽ പലരും ട്വന്റി 20യുടെ പേരിലാണ് മത്സരിക്കുന്നത്. ഈ സാഹചര്യത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.
ചില റിയാലിറ്റി ഷോ താരങ്ങൾ പ്രധാന രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സീറ്റ് നേടാൻ ശ്രമിച്ചെങ്കിലും അവസരം ലഭിക്കാതെ പോയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പിന്നീട് ഇവർ ട്വന്റി 20യിലേക്ക് മാറിയതായും അദ്ദേഹം പറഞ്ഞു. അഖിൽ മാരാർ തൃക്കാക്കരയിൽ മത്സരിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു.
"പ്രതിപക്ഷ നേതാവായ വിഡി സതീശനെ കണ്ട് തനിക്ക് മത്സരിക്കാൻ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് നിരസിച്ചതിന്റെ നീരസം കൊണ്ട് വി ഡി സതീശിന്റെ മുഖത്ത് ചാണകം എറിയാൻ തോന്നി എന്ന് അദ്ദേഹം പറഞ്ഞു. സാബു ജേക്കബിനെ കണ്ട് സീറ്റ് ആവശ്യപ്പെട്ടപ്പോൾ ചാണകം എറിയുമെന്നുള്ള ഭയം മൂലമാകാം ഉടൻ സീറ്റ് നൽകിയത്" എന്നും അദ്ദേഹം കൂട്ടിചേർത്തു.
കൂടാതെ, അഞ്ജലി നായർ പോലുള്ള സ്ഥാനാർഥികൾക്ക് ജനങ്ങളുമായി എത്രത്തോളം ബന്ധമുണ്ടെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. ജനങ്ങളുമായി ഇടപെടൽ വളരെ പരിമിതമാണെന്നും, അവരുടെ സ്ഥാനാർഥിത്വത്തിന്റെ ലക്ഷ്യം തന്നെ വ്യക്തമായിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും
ദീപിക പത്രത്തിനെതിരെ സഭാ നേതൃത്വത്തെ കണ്ട് ഷോൺ ജോർജ്
'റിയൽ കേരള സ്റ്റോറി' പാളി! കുംഭമേള താരത്തിന്റെ വിവാഹം: സി.പി.എം നേതാക്കൾ വെട്ടിൽ