ആരോഗ്യനില മോശമായിട്ടും കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് നിർബന്ധപൂർവ്വം ഡിസ്‌ചാർജ് ചെയ്തെന്ന് ആരോപണം; പുറത്തിറങ്ങിയ ഉടനെ യുവാവ് റോഡിൽ കുഴഞ്ഞുവീണു

MARCH 26, 2026, 12:14 AM

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഡിസ്ചാർജ് ആയി പുറത്തിറങ്ങിയ ഉടനെ റോഡിൽ കുഴഞ്ഞുവീണു. കൊല്ലം സ്വദേശിയായ അനീഷ് ആണ് വ്യാഴാഴ്ച രാവിലെ എട്ടരയോടെ കളമശ്ശേരി ബസ് ടെർമിനലിന് സമീപം തളർന്നു വീണത്.

കഴിഞ്ഞ ദിവസം ആലുവയിൽ വെച്ച് അനീഷ് മോഷണത്തിനും ക്രൂരമായ ആക്രമണത്തിനും ഇരയായിരുന്നു.തലയ്ക്കും മുഖത്തിനും മൂക്കിനും ഗുരുതരമായി പരിക്കേറ്റ അനീഷിനെ ആദ്യം ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, തന്റെ ആരോഗ്യനില മോശമായിട്ടും ആശുപത്രി അധികൃതർ തന്നെ നിർബന്ധപൂർവ്വം അവിടെ നിന്നും പറഞ്ഞയക്കുകയായിരുന്നു എന്ന് അനീഷ് ആരോപിച്ചതായി കളമശേരി നഗരസഭയിലെ കൗൺസിലർ മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഭവത്തെ തുടർന്ന്, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അനീഷിനെ ഉടൻ തന്നെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അനീഷിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam