പത്തനംതിട്ട: കെ.ബി. ഗണേഷ് കുമാർനെതിരെ വ്യക്തിഹത്യ പ്രചാരണം നടത്തിയെന്ന പരാതിയിൽ യുഡിഎഫിന്റെ അനൗൺസ്മെന്റ് വാഹനം അധികൃതർ പിടിച്ചെടുത്തു. പത്തനാപുരം പട്ടാഴിയിൽ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞ വാഹനമാണ് ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും എത്തി കസ്റ്റഡിയിലെടുത്തത്.
പത്തനാപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് ഗണേഷ് കുമാർ. യുഡിഎഫ് സ്ഥാനാർഥിയുടെ അറിവോടെയാണ് അനൗൺസ്മെന്റിലൂടെ വ്യക്തിഹത്യ നടത്തിയതെന്നാണ് എൽഡിഎഫ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് വരണാധികാരിക്ക് എൽഡിഎഫ് പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ട് വാഹനം കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡ്രഡ്ജർ അഴിമതിക്കേസ്; കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീംകോടതി പിന്‍വലിച്ചു
വിജിലൻസിന്റെ ഓപ്പറേഷൻ എർത്ത് ഗാർഡ്: പതിനാല് ഉദ്യോഗസ്ഥർക്ക് പിടിവീണു
കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്
പുഴയില്‍ വീണ് ഡിവൈഎഫ്ഐ യുവ നേതാവിന് ദാരുണാന്ത്യം