തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (കെഎസ്ഇബി) 3,400 കോടി രൂപയുടെ വൻകരാറുമായി ബന്ധപ്പെട്ട് ദുരൂഹ നീക്കങ്ങൾ നടന്നുവെന്ന ആരോപണം ഉയരുന്നു. അദാനി എനർജി സൊലൂഷൻസ് അടക്കമുള്ള കമ്പനികൾ പങ്കെടുത്ത ടെൻഡർ നടപടികളിലാണ് ഈ സംശയം ഉയർന്നിരിക്കുന്നത്.
ഈ വമ്പൻ കരാറിനായി ജനുവരി 17-നാണ് ടെൻഡർ ക്ഷണിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഈ നടപടി. തുടർന്ന് പിണറായി വിജയൻ സർക്കാരിൽ നിന്ന് വി.ഡി. സതീശൻ സർക്കാരിലേക്കുള്ള അധികാരമാറ്റ ഇടവേളക്കിടെയാണ് നിർണായക ഉദ്യോഗസ്ഥതല നീക്കങ്ങൾ നടന്നതെന്നാണ് ആരോപണം.
സതീശൻ സർക്കാർ അധികാരമേറ്റ് അടുത്ത ദിവസം തന്നെ, പുതിയ വൈദ്യുതി വകുപ്പ് മന്ത്രിയെ പോലും നിശ്ചയിക്കുന്നതിന് മുൻപ്, ടെക്നിക്കൽ ബിഡുമായി ബന്ധപ്പെട്ട തീരുമാനം എടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം. ഈ ടെക്നിക്കൽ ബിഡിൽ അദാനി എനർജി സൊലൂഷൻസ് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
കരാർ നടപടിയിൽ ഇനി ഫിനാൻഷ്യൽ ബിഡ് തുറക്കുക എന്ന ഘട്ടം മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ കരാർ ആര്ക്ക് ലഭിക്കും, ഏത് വ്യവസ്ഥകളിലാണ് കരാർ ഉറപ്പിക്കപ്പെടുക തുടങ്ങിയ കാര്യങ്ങളിലേക്കാണ് ഇനി ശ്രദ്ധ നീളുന്നത്.
ഭരണ മാറ്റത്തിനിടയിലും വകുപ്പ് മന്ത്രി ചുമതലയേൽക്കുന്നതിന് മുമ്പും ടെൻഡർ നടപടികളിൽ ഇത്തരത്തിൽ തിടുക്കം കാട്ടിയതിലാണ് സംശയം ഉയരുന്നത്.
ഇത്രയും വലിയ തുകയുള്ള കരാറിൽ ഇത്ര വേഗത്തിൽ ഉദ്യോഗസ്ഥതല തീരുമാനങ്ങൾ എടുത്തത് എന്തുകൊണ്ടാണ്? ആരുടെ താൽപര്യത്തിനാണ് ഈ നീക്കം? എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
