എംപിയായ ശേഷമാണ് അന്നദാനവുമായി ബന്ധപ്പെട്ട് പോറ്റി വന്ന് കാണുന്നതെന്ന് അടൂർ പ്രകാശ്

JANUARY 22, 2026, 11:38 PM

ദില്ലി:  ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് വിശദീകരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വീട്ടിൽ പോയി എന്നത് സത്യാവസ്ഥയാണ്.

പോറ്റിയുടെ സഹോദരി താമസിക്കുന്ന വീട്ടിലും പോയിട്ടുണ്ട്. രമണി പി നായർക്കൊപ്പമാണ് പോയതെന്നും ആറ്റിങ്ങൾ എംപിയായ ശേഷമാണ് പോറ്റിയുമായി ബന്ധമെന്നും അടൂർ പ്രകാശ് ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

 "മരം മുറി "ചാനൽ രാവിലെ മുതൽ തനിക്കെതിരെയാണെന്നും മോശക്കാരനാക്കാൻ ശ്രമം നടന്നാലും വില പോകില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. എംപിയായ ശേഷമാണ് അന്നദാനവുമായി ബന്ധപ്പെട്ട് പോറ്റി വന്ന് കാണുന്നത്. 

vachakam
vachakam
vachakam

കൊള്ളക്കാരനാണെന്ന് അറിഞ്ഞോണ്ടല്ല പരിചയപ്പെടുന്നത്. ചില ചാനലുകൾ പറയുന്ന പോലെയാണോ കേരളത്തിലെ രാഷ്ട്രീയം. പോറ്റി അന്ന് ഉപഹാരമായി തന്നത് ഡേറ്റ്സ് ആണ്. അത് ചുറ്റുമുള്ളവർക്ക് കൊടുത്തു. കൊള്ളയുടെ പങ്ക് ഒന്നുമല്ല തന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.

കൈയിൽ തന്ന കവർ പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങുമായി ബന്ധപ്പെട്ട ക്ഷണമാണ്. അതിനാണ് പിന്നീട് അവരുടെ വീട്ടിൽ പോയത്. താൻ വഴിയല്ല സോണിയ ഗാന്ധിയുടെ അടുത്ത് പോറ്റി എത്തിയത്. എന്താണ് ചടങ്ങെന്ന് കൃതൃമായി ഓർക്കാനാകുന്നില്ല. രമേഷ് ബാബുവിനെ അറിയില്ല. ഒപ്പം വന്നു കണ്ടവരെയും പരിചയമില്ല. താൻ നിത്യസന്ദർശകനാണെന്നു പറഞ്ഞ പോറ്റിയുടെ അയൽക്കാരൻ പെയ്ഡ് സാക്ഷിയാകാമെന്നും അടൂർ പ്രകാശ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam