'താൻ പറഞ്ഞതിൽ തെറ്റില്ല'; സിനിമാ കോൺക്ലേവിൽ നടത്തിയ അധിക്ഷേപ പരാമർശത്തിൽ വിശദീകരണവുമായി  അടൂർ ഗോപാലകൃഷ്ണൻ 

AUGUST 4, 2025, 3:32 AM

തിരുവനന്തപുരം: സിനിമാ കോൺക്ലേവിൽ ദളിത് വിഭാഗങ്ങൾക്കും സ്ത്രീകൾക്കുമെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിന് പിന്നാലെ വിശദീകരണവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രംഗത്ത്. താൻ പറഞ്ഞതിൽ തെറ്റില്ലെന്നും വ്യാഖ്യാനിച്ചെടുത്തതിന് താൻ ഉത്തരവാദിയല്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

അതേസമയം ദളിതരെയോ സ്ത്രീകളെയോ അപമാനിച്ചിട്ടില്ലെന്നും അവർ സിനിമയെ പഠിക്കണമെന്നാണ് പറഞ്ഞതെന്നും അടൂർ വ്യക്തമാക്കി. അവരുടെ ഉന്നമനം തൻ്റെയും ലക്ഷ്യമാണ്. സിനിമ എടുക്കണമെങ്കിൽ ആഗ്രഹം മാത്രം പോര, അതിനെക്കുറിച്ച് പഠിക്കണം. പടമെടുത്ത പലരും തന്നെ വന്നുകണ്ടിട്ടുണ്ട്. അവരുടെ പടം കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അവർക്ക് ട്രെയിനിംഗ് വേണമെന്ന് താൻ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam