നടൻ ജയസൂര്യയുടെ കൂടെയുള്ളവർ ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവത്തിൽ  പരാതി നൽകി കൊട്ടിയൂർ ദേവസ്വം

JUNE 27, 2025, 4:48 AM

കണ്ണൂർ: കൊട്ടിയൂരിൽ ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കൊട്ടിയൂർ ദേവസ്വം. നടൻ ജയസൂര്യയുടെ കൂടെയുള്ളവർ അകാരണമായി മർദിച്ചുവെന്ന് പരാതിയിൽ പറയുന്നു. 

ദേവസ്വം ഓഫീസർ വിളിച്ചുവരുത്തിയതിനെ തുടർന്നാണ് സജീവ് എത്തി ദൃശ്യം പകർത്തിയെത്തിയതെന്നും പരാതിയിലുണ്ട്. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് ജയസൂര്യ എത്തിയപ്പോഴാണ് സംഭവം.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടൻ്റെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു ഫോട്ടോ​ഗ്രാഫർക്ക് മർദനമേറ്റത്. ഫോട്ടോഗ്രാഫർ സജീവൻ നായരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

ജയസൂര്യയുടെ കൂടെ വന്നയാളുകൾ കയ്യേറ്റം ചെയ്തു  എന്നാണ് പരാതി. അക്കര കൊട്ടിയൂരിലാണ് കയ്യേറ്റം ഉണ്ടായത്. ദേവസ്വം ബോര്‍ഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് സജീവൻ നായര്‍. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam