ആര്യനാട് : ട്യൂഷൻ കഴിഞ്ഞ് അച്ഛനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി ബൈക്ക് ഇടിച്ച് മരിച്ചു.ചെറുകുളം മധു ഭവനിൽ ജി.എസ്.ബിനീഷ് (മധു) - അനീഷ ദമ്പതികളുടെ മകൾ ബി.എ.ആൻസി (15) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നോടെ ആര്യനാട് വെള്ളനാട് റോഡിൽ ലൂഥർ ഗിരിക്കും ചെറുകുളത്തിനും ഇടയിലാണ് അപകടം നടന്നത്.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ആൻസിയുടെ അരയ്ക്കു താഴെ ഗുരുതരമായി പരിക്കേറ്റു.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, കുട്ടിയുടെ പുറത്ത് ടിപ്പർ കയറിയോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ പിതാവ് ബിനീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആൻസിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിഷു തിരക്ക്; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ
മാറാടും പണം നൽകി വോട്ട് സ്വാധീനിക്കൽ ആരോപണം: പി.വി. അൻവറിന് വോട്ട് ചെയ്യണമെന്ന്
ശരണ്യ കേസ്: ‘അതിജീവന കഥ’ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി
സണ്ണി ജോസഫിനെതിരെ രംഗത്ത് വന്ന അബ്ദുൽ ഖാദറിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂർ ഡിസിസി