ആലപ്പുഴയിലെ എഴുപുന്നില്‍ മദ്യലഹരിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു മരണം. കുമ്പളങ്ങി സ്വദേശിയായ നിതിന്‍ കൃഷ്ണന്‍ ആണ് മരിച്ചത്. ഇതു സംബന്ധിച്ച് എഴുപുന്ന കരുമാഞ്ചേരി സ്വദേശികളായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നിതിന്‍ ബാറിലെത്തി മദ്യപിച്ചതിന് ശേഷം മടങ്ങുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. വാക്കുതര്‍ക്കവും സംഘര്‍ഷവും നടക്കുന്ന സമയത്താണ് നിതിന്‍ സംഘത്തിലേക്ക് ചെന്ന് കയറിയത്.
സംഘര്‍ഷത്തില്‍ അടിപിടിക്കിടെയാണ് നിതിന് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. സംഘര്‍ഷ ശേഷം ഒരാൾ വീണുകിടക്കുന്ന നിലയിൽ കാണപ്പെട്ടപ്പോൾ ബാർ ജീവനക്കാർ പൊലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോൾ നിതിന്‍ മരിച്ചിരുന്നതായി സ്ഥിരീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ദീപിക പത്രത്തിനെതിരായ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുന്നു: മാർ റാഫേൽ തട്ടിലുമായി കൂടിക്കാഴ്ച നടത്തി ഷോൺ
നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു: വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ
ക്രൈസ്തവ സഭകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം കേസരി
'സ്വര്‍ണ്ണക്കള്ളന്‍'; മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട 19 കാരനെതിരെ കേസ്